വെജ് സ്റ്റ്യൂ ഉണ്ടാക്കാൻ എളുപ്പം

Memorial to actor Sreenivasan to be inaugurated on Saturday at Punnachal field


ആവശ്യ സാധനങ്ങൾ:

ഉരുള കിഴങ്ങ് – 2 എണ്ണം
ബീൻസ് – 3 എണ്ണം
ക്യാരറ്റ് – 1 എണ്ണം
ഗ്രീൻ പീസ് – കാൽ കപ്പ്
സവാള – ഒരെണ്ണം
തേങ്ങാ പാൽ – രണ്ടാം പാൽ – ( 2 കപ്പ് )
തേങ്ങാ പാൽ – ഒന്നാം പാൽ – ( 1 കപ്പ് )
പച്ചമുളക് – 2 എണ്ണം
കുരുമുളക് പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഗരം മസാല – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

എല്ലാ പച്ചക്കറികളും ഒരേ വലുപ്പത്തിൽ അരിഞ്ഞെടുക്കുക. ശേഷം ഒരു കുക്കറിൽ എല്ലാ പച്ചക്കറിയും തേങ്ങയുടെ രണ്ടാം പാലും, ഉപ്പും ചേർത്ത് രണ്ട് വിസിൽ വേവിച്ചെടുക്കുക. ശേഷം ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള ചേർത്ത് വഴറ്റുക. അതിലേക്ക് വേവിച്ച വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് ചൂടാക്കി എടുക്കുക. ശേഷം ഇതിലേക്ക് ഒന്നാം പാലും ഗരം മസാലയും ചേർത്ത് ഇറക്കി വിളമ്പാം.

Tags