ചപ്പാത്തി, നാൻ എന്നിവയ്ക്കൊപ്പം കഴിക്കാം ഇത്

You can easily make paneer curry without frying any onions or tomatoes.

 ചേരുവകൾ

തക്കാളി -3-4 എണ്ണം
ഓലീവ് ഓയിൽ/ നെയ്യ് ഒരു ടിസ്പൂൺ
ജീരകം- 1 ടീസ്പൂൺ
കറുകപ്പട്ട- 1 കഷ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- അര ടീസ്പൂൺ,
കാപ്സിക്കം- അര മുറി
ചീസ്- ചതുരത്തിൽ ചെറുതായി മുറിച്ചത് ഒരു കപ്പ്
ഉപ്പ്- ആവശ്യത്തിന്
പഞ്ചസാര- 1-2 ടീസ്പൂൺ
പാൽ- ഒരു കപ്പ്

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിൽ ഒലീവ് ഓയിൽ ഒഴിച്ച് ജീരകം, കറുകപ്പട്ട, വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് എന്നിവ ചേർക്കുക. ഇതിലേക്ക് കാപ്സിക്കം മുറിച്ച് വെച്ചത് ചേർത്ത് ഒരു മിനുട്ട് ഇളക്കുക. പിന്നീട് തക്കാളി മുറിച്ച് വെച്ചത് ചേർത്ത്. നന്നായി ഇളക്കിയിട്ട് അതിലേക്ക് ഉപ്പ്, ഗരംമസാല, പഞ്ചസാര എന്നിവ ചേർത്ത് എണ്ണ വേർതിരിഞ്ഞ് വരുന്നത് വരെ ഇളക്കുക. പിന്നീട് പാൽ ചേർത്ത് നന്നായി ഇളക്കി ചീസ് ഇടുക. രണ്ട് മിനുട്ട് തീകുറച്ച് ചൂടാക്കുക. പാൽ കട്ടിയാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇതോടെ ടൊമാറ്റോ പനീർ റെഡി. ചപ്പാത്തിയുടെകൂടെയും ചോറിന്റെ കൂടെയുമൊക്കെ നല്ല കോംബോ ആണ് ടൊമാറ്റോ പനീർ.

Tags