അടിപൊളി സ്നാക്ക് ഉണ്ടാക്കാം
ആവശ്യമായ ചേരുവകൾ:
അരിപ്പൊടി: 1 കപ്പ്
വെള്ളം: 1 കപ്പ്
എണ്ണ (മാവ് കുഴയ്ക്കാനും വറുക്കാനും ആവശ്യമായത്)
ഉപ്പ്: ആവശ്യത്തിന്
കാശ്മീരി മുളക് പൊടി: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വെക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും രണ്ട് ടേബിൾ സ്പൂൺ എണ്ണയും ചേർക്കണം. വെള്ളം നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ച് ഒരു കപ്പ് അരിപ്പൊടി അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിനുശേഷം തീ ഓഫ് ചെയ്ത് പാത്രം അടച്ചുവെച്ച് ഏകദേശം 5 മിനിറ്റ് മാറ്റിവെക്കുക.
tRootC1469263">ചൂട് അല്പം കുറയുമ്പോൾ കൈകൊണ്ട് മാവ് നന്നായി കുഴച്ചെടുക്കുക. ഈ മാവ് പരത്തിയെടുക്കുക. ശേഷം ഒരു കട്ടറോ കത്തിയോ ഉപയോഗിച്ച് ത്രികോണാകൃതിയിലോ (Triangle shape) അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റ് ആകൃതിയിലോ മുറിച്ചെടുക്കാം. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, മുറിച്ചു വെച്ചിരിക്കുന്ന കഷ്ണങ്ങൾ ഓരോന്നായി ഇട്ട് വറുത്തെടുക്കുക. ആദ്യം ഹൈ ഫ്ലെയിമിലും പിന്നീട് മീഡിയം ഫ്ലെയിമിലും ഇട്ട് നന്നായി മൊരിഞ്ഞു വരുന്നത് വരെ വറുക്കാം.
എണ്ണയിൽ നിന്ന് കോരി മാറ്റിയ ശേഷം, ചൂടോടെ തന്നെ ഇതിലേക്ക് അല്പം കാശ്മീരി മുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുലുക്കി യോജിപ്പിക്കുക. ഈ പലഹാരം തണുത്ത ശേഷം ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ അടച്ചു വെച്ചാൽ ഒരു മാസത്തോളം ഉപയോഗിക്കാനാകും.
.jpg)


