ഒരടിപൊളി റോസ്റ്റ് തയ്യാറാക്കാം

vazhuthanaroast

 ചേരുവകൾ

വഴുതനങ്ങ
കോൺഫ്ലോർ
വെള്ളം
എണ്ണ
വെളുത്തുള്ളി
ഇഞ്ചി
വറ്റൽമുളക്
സോയസോസ്
വിനാഗിരി
പഞ്ചസാര
എള്ള്
മല്ലിയില

തയ്യാറാക്കുന്ന വിധം

ഒന്നോ രണ്ടോ വഴുതനങ്ങ കുരുകളഞ്ഞ് കട്ടിയില്ലാതെ നീളത്തിൽ അരിഞ്ഞതിലേയ്ക്ക് അൽപ്പം വെള്ളം ഒഴിച്ച് ഒരു ടീസ്പൂൺ ​കോൺഫ്ലോർ ചേർത്ത് നന്നായി ഇളക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി വഴുതനങ്ങ കഷ്ണങ്ങൾ വറുത്തെടുക്കുക. അതേ പാനിലേയ്ക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ, ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂൺ, വറ്റൽമുളക് അരിഞ്ഞത് ഒരു ടീസ്പൂൺ എന്നിവ ചേർത്തിളക്കുക. രണ്ട് ടീസ്പൂൺ സോയസോസും, രണ്ട് ടീസ്പൂൺ​ വിനാഗിരിയും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തിളക്കി തിളച്ചു വരുമ്പോൾ വറുത്തു വെച്ചിരിക്കുന്ന വഴുതനങ്ങ ചേർത്തിളക്കുക. മുകളയിലായി അൽപ്പം എള്ളും മല്ലിയിലയും ചേർക്കാം. ശേഷം അടുപ്പിൽ നിന്നും മാറ്റി ചോറിനൊപ്പം കഴിച്ചു നോക്കൂ.
 

Tags