കഞ്ഞിക്കൊപ്പം കൂട്ടാൻ കൊതിപ്പിക്കും അച്ചാർ ഇതാ

achar
achar

ചേരുവകൾ:

    വാ ഴപ്പിണ്ടി - 2 കപ്പ് (ചെറുതായി അരിഞ്ഞത്)
    എണ്ണ - 3 സ്പൂൺ
    കടുക് - 1/4 സ്പൂൺ
    ഉലുവ - 2 നുള്ള്
    ഇഞ്ചി - 1 കഷ്ണം
    വെളുത്തുളളി - 10 അല്ലി
    പച്ചമുളക് - 2 എണ്ണം
    മുളകുപൊടി - 4 സ്പൂൺ
    മഞ്ഞൾ പൊടി - 1/2 സ്പൂൺ
    കായപ്പൊടി - 1/4 സ്പൂൺ
    വിനാഗിരി - 1/2 കപ്പ്
    ഉപ്പ് - ആവശ്യത്തിന്
    കറിവേപ്പില - ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

ഒരു ചട്ടി വെച്ച് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുകും പിന്നെ ഉലുവയും പൊട്ടിക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് മൂക്കുമ്പോൾ നാരുനീക്കി ചെറുതായി അരിഞ്ഞ പിണ്ടിയും ആവിശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി വേവിക്കുക. വെന്തു വരുമ്പോൾ പൊടികൾ ചേർത്ത് മൂക്കുമ്പോൾ വിനാഗിരി ചേർത്ത് ഇളക്കുക. പരുവമാകുമ്പോൾ കറിവേപ്പില ചേർത്ത് ഇറക്കാം.

Tags