പോഷകങ്ങളുടെ കലവറ, ഇത് കൊണ്ട് ലഞ്ച് ഉണ്ടാക്കാം
ചേരുവകൾ
വാഴക്കൂമ്പ്
മഞ്ഞൾപ്പൊടി
ചുവന്നുള്ളി
വെളുത്തുള്ളി
വെളിച്ചെണ്ണ
കറിവേപ്പില
മഞ്ഞൾപ്പൊടി
വറ്റൽമുളക്
ഉപ്പ്
തേങ്ങ ചിരകിയത്
ചുവന്നുള്ളി
വെളുത്തുള്ളി
വൻപയർ
തയ്യാറാക്കുന്ന വിധം
ഒരു വാഴക്കൂമ്പ് ഗ്രേറ്റ് ചെയ്തെടുക്കാം. ശേഷം കുറച്ച് വെള്ളത്തിൽ മഞ്ഞൾപ്പൊടി ചേർത്ത് വാഴക്കൂമ്പ് ചേർത്ത് മാറ്റി വയ്ക്കാം.
ചുവന്നുള്ളിയും വെളുത്തുള്ളിയും നന്നായി ചതച്ചെടുക്കാം. അടി കട്ടിയുള്ള ഒരുപാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
അതിലേയ്ക്ക് ചുവന്നുള്ളിയും വെളുത്തുള്ളിയും ചതച്ചത് ചേർത്തു വഴറ്റാം. ഇതിലേയ്ക്ക് അൽപം മഞ്ഞൾപ്പൊടിയും ചേർക്കാം. ശേഷം വറ്റൽമുളക് ചതച്ചതും ചേർക്കാം.
ഇത് വെന്തു വരുമ്പോൾ മാറ്റി വച്ചിരിക്കുന്ന വാഴക്കൂമ്പ് വെള്ളം കളഞ്ഞ് ചേർക്കാം.
ആവശ്യത്തിന് ഉപ്പും ഒരു തണ്ട് കറിവേപ്പിലയും ചേർത്തിളക്കി യോജിപ്പിക്കാം. ഇതു വെന്തു വരുന്ന സമയത്ത് തേങ്ങ ചിരകിയതിലേയ്ക്ക് ചുവന്നുള്ളിയും വെളുത്തുള്ളിയും ചേർത്ത് അരച്ചെടുക്കാം.
വാഴക്കൂമ്പ് വെന്തതിലേയ്ക്ക് തേങ്ങയുടെ അരപ്പും ആവിയിൽ വേവിച്ച വൻപയറും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് അടച്ചു വച്ച് വേവിക്കാം.
വൻപയറിനു പകരം മുതിര പുഴുങ്ങിയതും ഉപയോഗിക്കാം. ചൂട് ചോറിനൊപ്പം കഴിക്കാൻ ഇതിലും പോഷകഗുണമുള്ള മറ്റൊരു കറിയില്ല.
.jpg)

