തേങ്ങാപ്പാലിന്റെ മൃദുരുചിയിൽ എരിവ് കുറഞ്ഞൊരു കറി
Oct 21, 2026, 18:35 IST
ചേരുവകൾ:
- വറ്റമീൻ – 500 ഗ്രാം
- തേങ്ങാപ്പാൽ – 2 കപ്പ്
- മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
- പച്ചമുളക് – 3 എണ്ണം
- ഇഞ്ചി – 1 ടീസ്പൂൺ
- സവാള – 1 എണ്ണം
- കറിവേപ്പില, ഉപ്പ്, എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചട്ടിയിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കിയശേഷം തേങ്ങാപ്പാലും ഉപ്പും ചേർക്കുക. തിളച്ചുവരുമ്പോൾ വറ്റമീൻ കഷണങ്ങൾ ചേർത്ത് കുറഞ്ഞ തീയിൽ വേവിക്കുക. മീൻ വെന്തശേഷം അടുപ്പിൽനിന്ന് മാറ്റുക. തേങ്ങാപ്പാൽ പിരിയാതിരിക്കാൻ അമിതമായി തിളപ്പിക്കരുത്.
.jpg)


