വെറൈറ്റിയായി ഒരു മുട്ടക്കറി പരീക്ഷിച്ചാലോ?
ആവശ്യ സാധങ്ങൾ:
മുട്ട – മൂന്ന് എണ്ണം
സവാള – ഒരെണ്ണം
ഉരുളക്കിഴങ്ങ് – ഒരെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ട സ്പൂൺ
പച്ചമുളക് – മൂന്നെണ്ണം
മല്ലിപ്പൊടി – രണ്ട് ടീസ് സ്പൂൺ 2 tsp
ഗരം മസാല – 1 ടീസ് സ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ് സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പെരും ജീരകപ്പൊടി – 1 ടീസ് സ്പൂൺ
എണ്ണ – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തേങ്ങാപ്പാൽ (ഒന്നാം പാൽ) – ഒരു കപ്പ്
തേങ്ങാപ്പാൽ (രണ്ടാം പാൽ) – രണ്ട് കപ്പ്
ഉണ്ടാക്കുന്ന വിധം:
മുട്ട പുഴുങ്ങി മാറ്റി വെയ്ക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ഇത് മൂത്തു വരുമ്പോൾ ഇതിലോട്ടു മസാലകൾ ചേർത്ത് നന്നായി വഴറ്റുക. ശേഷം കഷ്ണങ്ങളാക്കി വച്ച ഉരുള കിഴങ്ങു ചേർത്ത് കൊടുക്കുക.
മസാലകൾ കിഴങ്ങിൽ പിടിച്ച ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. ഉരുളക്കിഴങ്ങ് വേവുന്നത് വരെ മൂടിവെച്ച് വേവിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. ഉരുളക്കിഴങ്ങു വെന്തതിനു ശേഷം ഇതിലെക്കു പുഴുങ്ങി വച്ച മുട്ട ചേർക്കുക . 2 മിനിറ്റ് കഴിയുമ്പോൾ ഒന്നാം തേങ്ങാപാൽ ചേർക്കുക. ഇത് ചേർത്ത് ചൂടായിവരുമ്പോൾ തീ ഓഫ് ചെയ്യുക . ശേഷം മുകളിൽ കറിവേപ്പിലയും മല്ലിയിലയും മുകളിൽ ഇട്ട് ഇറക്കാം.
.jpg)

