വൈകുന്നേരം ഒരു വെറൈറ്റി ചായ ആയാലോ ?
Jan 31, 2025, 16:22 IST


ചേരുവകള്‍
വെള്ളം – ¾ കപ്പ്
പാല്‍ – 1 ¼ കപ്പ്
ഏലയ്ക്ക – 6-8 എണ്ണം
കറുവപ്പട്ട -1 ½ കഷണം -2 എണ്ണം
ഗ്രാമ്പൂ – 2 എണ്ണം
ഇഞ്ചി – 1 ½ കഷണം -2 എണ്ണം
ചായപ്പൊടി -2 ടീസ്പൂണ്‍
പഞ്ചസാര -2ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു സോസ്പാനില്‍ വെള്ളം തിളപ്പിക്കാന്‍ വയ്ക്കുക.
വെള്ളം തിളച്ച് തുടങ്ങുമ്പോള്‍ മസാല കൂട്ട് നന്നായി ഒന്ന് ചതച്ചിടുക.
മസാല കൂട്ട് തിളക്കാന്‍ തുടങ്ങിയാല്‍ ചായപ്പൊടിയും ചേര്‍ക്കുക.
തിളച്ചതിനു ശേഷം, പാലും ചേര്‍ത്ത് തിളപ്പിച്ച് എടുക്കുക.
ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് നന്നായി വീണ്ടും തിളപ്പിച്ച് എടുക്കുക.
എന്നിട്ട് നന്നായി അരിച്ചെടുക്കുക.