പപ്പായ കൊണ്ടൊരു വെറൈറ്റി സാലഡ് തയ്യാറാക്കിയാലോ ?
Mar 24, 2026, 19:00 IST
ആവശ്യമായ ചേരുവകൾ
ഗ്രേറ്റ് ചെയ്ത പപ്പായ – ഒരു കപ്പ്
നാരങ്ങനീര് – ഒന്നര ടേബിൽ സ്പൂൺ
പുതിന ഇല – ആവശ്യത്തിന്
വറുത്ത ജീരതക പൊടി – അര ടീസ്പൂൺ
ഉപ്പ് – ആഴശ്യത്തിന്
തേൻ – 1 ടീസ്പൂൺ
നിലക്കടല- ഒരു പിടി
തയ്യാറാക്കേണ്ട രീതി
ആദ്യം പച്ച പപ്പായ തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കുക. ഇനി ഒരു ബൗളിലേക്ക് ആ ഗ്രേറ്റ് ചെയ്ത പപ്പായയും, പുതിനയും, നാരങ്ങ നീരും, വറുത്ത ജീരകപ്പൊടിയും, ആവശ്യത്തിന് ഉപ്പും, തേനും ചേർത്ത് ഇളക്കുക. ഇനി അത് സെറ്റാകാൻ 2 മിനറ്റ് വച്ചതിന്
ശേഷം നിലക്കടല കൊണ്ട് ഗാർണിഷ് ചെയ്ത് വിളമ്പാം.
.jpg)


