ബ്രേക്ഫാസ്റ്റിനു ഒരു വെറൈറ്റി പുട്ട്
Feb 7, 2025, 07:50 IST


ചേരുവകൾ
ചെമ്പാ പുട്ട് പൊടി – ആവശ്യത്തിന്
തേങ്ങ ചിരകിയത് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
പച്ച വെള്ളം – കുതിർക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പുട്ടു പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പും കുറച്ചു തേങ്ങ ചിരകിയതും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം അല്പം വെള്ളം ഒഴിച്ച് പൊടി കൈകൊണ്ട് തിരുമി നനച്ചെടുക്കുക. ആദ്യം ഒഴിച്ച വെള്ളം പൊടിയിൽ നന്നായി ചേർന്നതിനു ശേഷം അടുത്ത വെള്ളം കുടഞ്ഞു കൊടുക്കുക.
പരുവത്തിന് നനഞ്ഞു വന്ന പൊടി പുട്ട് കുറ്റിയിലേക്ക് നിറക്കുക. തേങ്ങാ കൂടി കുറ്റിയിലേക്ക് ഇട്ട് അതിലേക്ക് പൊടി നിറക്കണം. ആവി വന്ന് കഴിയുമ്പോൾ പുട്ട് കുറ്റി അതിനു മുകളിലേക്കു വെച്ച് വേവിച്ചെടുക്കുക. സ്വാദിഷ്ടമായ ചെമ്പാ പുട്ട് തയ്യാർ.