ഇത് വെറൈറ്റി കോഴിക്കാല്

 Kozhikkal


1. കപ്പ ഇടത്തരം വലുപ്പമുള്ളത് - 1


2. കടലമാവ് - ഒരു കപ്പ്

3. അരിപ്പാെടി - അരക്കപ്പ്

4. മഞ്ഞൾപൊടി - 1-2 നുള്ള്

5. മുളകുപൊടി - ഒരു ടീസ്പൂൺ

6. ഇഞ്ചി-വെളുത്തുള്ളി േപസ്റ്റ് - അര ടീസ്പൂൺ

7. ജീരകം - അര ടീസ്പൂൺ

8. കറിവേപ്പില അരിഞ്ഞത്- രണ്ട്  േടബിൾ സ്പൂൺ

9. മല്ലിയില അരിഞ്ഞത് -രണ്ട്  േടബിൾ സ്പൂൺ

tRootC1469263">

10. കായപ്പൊടി- 2-3 നുള്ള്

11. ഉപ്പ്- ആവശ്യത്തിന്

12. എണ്ണ -ആവശ്യത്തിന്

13. െവള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കപ്പ നന്നായി കഴുകി േതാലുകളഞ്ഞ് വിരലിന്റെ നീളത്തിൽ ഇടത്തരം വലുപ്പമുള്ള േകാലുകളാക്കി മുറിച്ചെടുക്കുക. ഇത് െവള്ളത്തിൽ പതിനഞ്ചു മിനിറ്റ് കുതിർത്തുവയ്ക്കണം. േശഷം മുഴുവൻ െവള്ളവും വാർത്ത് മാറ്റിവയ്ക്കുക. ഒരു പാത്രത്തിൽ കടലപ്പൊടി, അരിപ്പൊടി എന്നിവ െവള്ളം േചർത്ത് മാവ് രൂപത്തിലാക്കുക. ബജ്ജിമാവിനേക്കാൾ അല്പം അയഞ്ഞരീതിയിലുള്ള മാവാണ് തയ്യാറാക്കേണ്ടത്. ഇതിലേക്ക് നാലുമുതൽ 11 വരെയുള്ള േചരുവകൾ േചർത്ത് നന്നായി മിക്‌സ് െചയ്യുക.

മാറ്റിെവച്ചിരിക്കുന്ന കപ്പക്കോലുകൾ ഇതിലിട്ട് നന്നായി മുക്കിയെടുക്കണം. പാനിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഒരു പിടി കപ്പക്കോലുകൾ ഒരുമിച്ച് എടുത്ത്, െെകയിൽത്തെന്ന െവച്ച് അമർത്തി എണ്ണയിലേക്കിടുക. േഗാൾഡൻ ്രബൗൺ നിറമാകുന്നതുവെര രണ്ടുവശവും മാറിമാറിയിട്ട് വറുത്ത് േകാരാം. 
 

Tags