വെറൈറ്റി മീൻപൊരിച്ചത്
ചേരുവകകള്‍
മീൻ – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കശ്മീരി മുളകുപൊടി – ആവശ്യത്തിന്
ചെറിയുള്ളി – അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
പിഴിഞ്ഞ പുളിവെള്ളം – അല്പം
വെള്ളം – ആവശ്യത്തിന്
നാരങ്ങാനീര്
പാചകരീതി
ആദ്യം മീൻ നന്നായി വെട്ടി വൃത്തിയാക്കി എടുക്കുക. അതിലേക്ക് അല്പം മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് 10 മിനിറ്റ് മാറ്റിവെക്കുക. അരപ്പ് നന്നായി മീനിലേക്ക് പിടിച്ചതിനു ശേഷം ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം മീനിന്റെ അളവനുസരിച്ച് കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, അരിഞ്ഞ ചെറിയുള്ളി, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. മസാല കരിയാതിരിക്കാൻ ശ്രദ്ധിക്കുക. ഇതിലേക്ക് അല്പം വെള്ളവും പിഴിഞ്ഞ പുളിയും ചേർത്ത് വീണ്ടും വഴറ്റുക. ശേഷം ചതച്ച കുരുമുളകും ചേർക്കുക. തയ്യാറായ മസാലക്കൂട്ടിന് മുകളിൽ മീൻ ഓരോന്നായി വച്ച്, തിരിച്ചും മറിച്ചും ഇട്ട് നന്നായി മൊരിച്ചെടുക്കുക. അവസാനമായി വേണമെങ്കിൽ അല്പം നാരങ്ങാനീര് ചേർത്ത് വിളമ്പാം. ഗംഭീര രുചിയോടെ, വ്യത്യസ്തമായ മീൻപൊരിച്ചത് റെഡി.
.jpg)


