ഭക്ഷണപ്രേമികൾക്ക് ഇത് ഇഷ്ട്ടമാകും

filledidali

 ചേരുവകൾ

എണ്ണ
കടുക്
കായം
മഞ്ഞൾപ്പൊടി
മുളകുപൊടി
തക്കാളി
പച്ചമുളക്
ഇഞ്ചി
ഉരുളക്കിഴങ്ങ്
പഞ്ചസാര
നാരങ്ങ നീര്
മല്ലിയില
ഉപ്പ്
വെണ്ണ
ദോശ മാവ്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം. ഒപ്പം കായം ചേർത്തിളക്കി അൽപ്പ സമയം വേവിക്കുക.
അൽപ്പം മഞ്ഞൾപ്പൊടിയും, എരിവിനനുസരിച്ച് മുളകുപൊടിയും ചേർത്ത് മുപ്പത് സെക്കൻഡ് വീണ്ടും ഇളക്കാം. കഴുകി തൊലി കളഞ്ഞ് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേർത്തിളക്കി യോജിപ്പിക്കാം. രണ്ട് മുതൽ മൂന്ന് മിനിറ്റു വരെ വേവിക്കാം. ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്തിളക്കി അടുപ്പണയ്ക്കാം. ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വച്ച് എണ്ണയോ വെണ്ണയോ പുരട്ടി അൽപ്പം ദോശ മാവ് ഒഴിക്കാം. അതിനുള്ളിൽ വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ചേർത്ത് മുകളിൽ കുറച്ച് മാവ് കൂടി ഒഴിക്കാം. ഇരുവശങ്ങളും വേവിക്കുക. ശേഷം ചൂടോടെ ചമ്മന്തിയോടൊപ്പം കഴിച്ചു നോക്കൂ.
 

Tags