ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ഇടിയപ്പമായാലോ?

idiyappam
idiyappam

ആവശ്യമായ ചേരുവകൾ

ചെറിയ ബീറ്റ്റൂട്ട് – 1
അരിപൊടി – 2 കപ്പ്
ആവശ്യത്തിന് ഉപ്പ്
നെയ്യ് – 1 ടേബിൾസ്പൂൺ
കോകോനട്ട് പൗഡർ – 2 ടേബിൾസ്പൂൺ
ആവശ്യത്തിന് തിളച്ച വെള്ളം


തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട് തൊലി കളഞ്ഞ് മിക്സിയിൽ നന്നായി അടിച്ച് അരച്ചെടുക്കണം. തുടർന്ന് അരിപ്പയിൽ അരിച്ച് ചാറെടുക്കാം. അത് വെള്ളവും ആയി ചേർത്ത് തിളപ്പിക്കുക. ശേഷം വെള്ളമൊഴികയുള്ള എല്ലാ ചേരുവകളും നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കണം. അവസാനമായി തിളച്ച വെള്ളവും ഒഴിച്ച് ഇടിയപ്പത്തിന്‍റെ പരുവത്തിൽ മാവ് ഉണ്ടാക്കിയെടുക്കാം. ഇനി നാഴി ഉപയോഗിച്ച് ഇടിയപ്പം ഉണ്ടാക്കാം. രുചികരമായ ബീറ്റ്റൂട്ട് ഇടിയപ്പം തയാർ.

tRootC1469263">

Tags