വരാൽ കറി ഇനി സിംപിളായി വീട്ടിലുണ്ടാക്കാം


ചേരുവകൾ
വരാൽ (നുറുക്കിയത്)- ഒരു കിലോ
വറ്റൽമുളക് -50 ഗ്രാം
മല്ലി- 25 ഗ്രാം
കുരുമുളക്-10
ഉലുവ -ഒരു നുള്ള്
പെരുംജീരകം-ഒരു നുള്ള്
മഞ്ഞൾ-ഒരു ചെറിയ കഷണം
ഇഞ്ചി-ഒരു ചെറിയ കഷണം
കുടംപുളി-50 ഗ്രാം
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ-വലിയ രണ്ടു സ്പൂൺ
കടുക് -ഒരു നുള്ള്
കറിവേപ്പില- രണ്ടു തണ്ട്
പച്ചമുളക് – 10
ചുവന്നുള്ളി-10
പാചകം ചെയ്യുന്ന വിധം
മൺചട്ടിയിൽ എണ്ണ ചൂടാക്കി കടുക് ഇട്ടു പൊട്ടിക്കുക.
അതിന് ശേഷം ഉള്ളി , പച്ചമുളക്, ഇഞ്ചി ഇവ ചെറുതായി അരിഞ്ഞ് ചൂടാക്കിയ എണ്ണയിൽ ഇട്ടു വഴറ്റുക.
ഏകദേശം വഴന്നു വരുമ്പോൾ കറിവേപ്പില ചേർക്കുക.
അതിന് ശേഷം വറ്റൽമുളക്, മല്ലി, കുരുമുളക്, ഉലുവ, ജീരകം, മഞ്ഞൾ, തുടങ്ങിയവ അരച്ചെടുക്കുക.

വഴറ്റിയ വെളിച്ചെണ്ണയിലേക്ക് ഈ അരപ്പ് ഇട്ടു പാകത്തിന് ഉപ്പ് ചേർത്തു ചൂടാക്കുക.
ചൂടായി വരുമ്പോൾ കുടംപുളിയിട്ട് ഇളക്കുക.
നന്നായി തിളച്ചു വരുമ്പോൾ മീൻ കഷണങ്ങൾ ചേർക്കുക.
മറ്റൊരു ചട്ടികൊണ്ടു അടച്ചു വെച്ചു വേവിക്കുക