ഇനി മുതൽ വട ഇങ്ങനെ തയ്യാറാക്കി നോക്കൂ

google news
chemmn


ചേരുവകള്‍ :
ചെമ്മീന്‍ – 500 ഗ്രാം
ചുവന്നുള്ളി – 12 എണ്ണം ചതച്ചത്
ഇഞ്ചി – ചെറിയ കഷ്ണം ചതച്ചത്
വെളുത്തുള്ളി – 5 – 6 അല്ലി നാടന്‍
പച്ചമുളക് – 4 എണ്ണം എരിവുള്ളത്
ചതച്ചമുളക് – ഒരു ടീസ്പൂണ്‍
പെരുംജീരകം – 1/ 4 ടീസ്പൂണ്‍ ( മുഴുവനോടെ )
മഞ്ഞള്‍പൊടി – 1/ 4 ടീസ്പൂണ്‍
അരിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍ ( കുമിച്ചെടുക്കണ്ട )
ഉപ്പ് – ആവശ്യത്തിന്
വേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
1 . ആദ്യം ചുവന്നുള്ളി , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , വേപ്പില , ചതച്ചമുളക് , പെരുംജീരകം , മഞ്ഞള്‍പൊടി , ഉപ്പ് എന്നിവ മിക്‌സിയുടെ ചെറിയ ജാറിലിട്ട് ചതച്ചെടുക്കുക .
2 . ഇതിലേക്ക് വൃത്തിയാക്കി വച്ച ചെമ്മീന്‍ ചെറിയ ലോട്ടുകളാക്കി ചേര്‍ത്ത് ഒന്ന് ചതച്ചെടുക്കുക . ഇത് മിക്‌സിയില്‍ നിന്ന് മാറ്റിയ ശേഷം ബാക്കിയുള്ളതും ഇങ്ങനെ ചതച്ചെടുക്കുക ( ചെമ്മീന്‍ മുഴുവനായി അരഞ്ഞു പോകരുത് ).
3 . ഈ മിക്‌സ് ഒരു ബൗളിലേക്ക് മാറ്റി ഒരു ടേബിള്‍സ്പൂണ്‍ അരിപ്പൊടിയും ചേര്‍ത്ത് കൈ കൊണ്ട് നന്നായി കുഴച്ച് യോജിപ്പിക്കുക . എരിവും ഉപ്പും കൂടുതല്‍ വേണമെങ്കില്‍ അല്പം കുരുമുളക്‌പൊടിയും ഉപ്പും ചേര്‍ത്ത് കൊടുക്കാം .
4 . ഒരു 30 മിനിറ്റ് ഫ്രിഡ്ജില്‍ മാരിനേറ്റ് ചെയ്തതിനു ശേഷം വെളിച്ചെണ്ണയില്‍ വറുത്ത് കോരുക .
 

Tags