ഇനി കോളകളോട് ഗുഡ്‌ബൈ പറയാം; ശരീരത്തിന് ഉന്മേഷം നൽകാൻ ഈ ഒരു ഗ്ലാസ് വാഴപ്പിണ്ടി സംഭാരം മതി
ആവശ്യമായ ചേരുവകൾ
വാഴപ്പിണ്ടി – 1 കപ്പ് (ചെറുതായി അരിഞ്ഞത്)
മോര് – 2 കപ്പ്
പച്ചമുളക് – 1 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
കറിവേപ്പില – 1 തണ്ട്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക.
അരച്ച മിശ്രിതം അരിച്ചെടുത്ത് നീര് മാറ്റിവയ്ക്കുക.
ഒരു പാത്രത്തിൽ മോര് നന്നായി അടിച്ചെടുക്കുക.
അതിലേക്ക് വാഴപ്പിണ്ടി നീര്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ആവശ്യത്തിന് വെള്ളം ചേർത്ത് സംഭാരത്തിന്റെ കട്ടി ക്രമീകരിക്കുക.
15–20 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് വിളമ്പുക.
ഗുണങ്ങൾ
ശരീരത്തെ തണുപ്പിക്കുന്നു.
ദഹനത്തിന് സഹായിക്കുന്നു.
ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നു.
വേനൽക്കാലത്ത് കുടിക്കാൻ മികച്ച പാനീയം.
.jpg)

