പുറത്ത് മൊരിഞ്ഞ്, അകത്ത് സോഫ്റ്റ്… കിടിലൻ ഉഴുന്ന് വട

Uzhunnu Vada

ചേരുവകള്‍
ഉഴുന്ന് പരിപ്പ്- കാല്‍ കിലോ
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്- 10 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് – എരിവനുസരിച്ച് ചേര്‍ക്കാം
കുരുമുളക് ചതച്ചത് – ഒരു ടീസ്പൂണ്‍
കറിവേപ്പില ചെറുതായി അരിഞ്ഞത്- ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
എണ്ണ- വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് പരിപ്പ് 5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ച്, കഴുകി വൃത്തിയാക്കിയതിനു ശേഷം അധികം വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. അതിനു ശേഷം ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, കുരുമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചു വയ്ക്കുക.
ഇങ്ങനെ ഈ കൂട്ട് അര ദിവസം വച്ചാല്‍ അത് പുളിച്ചു പൊങ്ങും. അതിനു ശേഷം ഒന്ന് കൂടി കുഴച്ചു വടയുടെ രൂപത്തില്‍ കയ്യിലെടുത്തു പരത്തി അതിന്റെ നടുവില്‍ ദ്വാരം ഉണ്ടാക്കുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടായാല്‍ വട അതിലിട്ടു വറുക്കാം.
 

Tags