രുചിയിൽ കേമൻ, ഉണ്ടാക്കാൻ എളുപ്പം ;ഇന്നത്തെ ചായക്കാടി ഇത് ആയലോ..
ആവശ്യമായ സാധനങ്ങൾ (Ingredients)
ഉഴുന്ന് – 2 കപ്പ് (3 മണിക്കൂർ കുതിർത്തത്)
വറുത്ത അരിപ്പൊടി – ¾ കപ്പ്
സവോള – 1 മീഡിയം സൈസ് (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ചെറിയ കഷ്ണം (ചെറുതായി അരിഞ്ഞത്)
കുരുമുളക് – 2 ടേബിൾസ്പൂൺ (ചതച്ചത്)
tRootC1469263">ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – കുറച്ച്
എണ്ണ – വറുക്കാൻ
വീഡിയോ റെസിപ്പി
YouTube Video: Soft and Crispy Uzhunnu Vada Recipe
തയ്യാറാക്കുന്ന വിധം (Preparation Method)
ഉഴുന്ന് കുതിർത്ത് അരയ്ക്കുക
ഉഴുന്ന് 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു, കഴുകി ഊറ്റിയെടുത്ത് മിക്സിയിൽ അരച്ചെടുക്കുക.
അരയ്ക്കുമ്പോൾ 3–4 ടേബിൾസ്പൂൺ മാത്രം വെള്ളം ചേർക്കുക.
അരച്ച മാവ് വെള്ളത്തിൽ ഇടുമ്പോൾ പൊങ്ങി വരുകയാണെങ്കിൽ മാവ് ശരിയായിട്ടാണെന്ന് മനസ്സിലാക്കാം.
അരിപ്പൊടി ചേർത്ത് മാവ് തയ്യാറാക്കുക
അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റി ¾ കപ്പ് വറുത്ത അരിപ്പൊടി ചേർക്കുക.
കൈകൊണ്ട് 5 മിനിറ്റ് ഇളക്കി മാവ് സോഫ്റ്റ് ആക്കുക.
മാവ് പുളിപ്പിക്കുക
കുറഞ്ഞത് 5 മണിക്കൂർ മാവ് പുളിക്കാൻ വെക്കുക.
പുളിച്ചു പൊന്തിയ മാവിലേക്ക് അരിഞ്ഞ സവോള, പച്ചമുളക്, ഇഞ്ചി, കുരുമുളക്, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി കലർത്തുക.
വറുത്തെടുക്കുക
പാത്രത്തിൽ എണ്ണ ചൂടാക്കി കൈ വെള്ളത്തിൽ നനച്ച് മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കുക.
നടുക്ക് ചെറിയ കുഴി ഉണ്ടാക്കി മിഡിയം-ഹൈ ഫ്ലെയിമിൽ എണ്ണയിൽ ഇടുക.
രണ്ടു വശവും തിരിച്ചു മികച്ച് മൊരിഞ്ഞു വരുന്നതുവരെ വറുക്കുക.
സെർവ് ചെയ്യുക
ചൂടോടെ കോരി മാറ്റി തേങ്ങാ ചട്ണിയോ സാംബാറോ ചേർത്ത് സർവ് ചെയ്യാം.
.jpg)


