സാധാരണ ചേരുവകളിൽ അസാധാരണ രുചി: ഞണ്ട് റോസ്റ്റ് റെസിപ്പി

Unusual Taste from Ordinary Ingredients: Crab Roast Recipe

ചേരുവകൾ

    ഞണ്ട്
    ചുവന്നുള്ളി
    ജീരകം
    ഇഞ്ചി
    വെളുത്തുള്ളി
    കറിവേപ്പില
    സവാള
    തക്കാളി
    മുളുകുപൊടി
    മല്ലിപ്പൊടി
    മഞ്ഞൾപ്പൊടി
    ഗരംമസാല
    ഉപ്പ്
    വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

    ഞണ്ട് നന്നായി വൃത്തിയാക്കി മാറ്റി വയ്ക്കുക.
    ആവശ്യത്തിന് ചുവന്നുള്ളി, പെരുംജീരകം, ചെറിയ ജീരകം, അൽപ്പം കറിവേപ്പില എന്നിവ ചതച്ചെടുക്കുക.  
    അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക.
    അതിലേക്ക് ചതച്ചെടുത്തവ ചേർത്തു വഴറ്റുക.  
    എരിവിനനുസരിച്ച് മുളകുപൊടി, അൽപ്പം മല്ലിപ്പൊടി, ഗരംമസാല, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കുക.
    തക്കാളി ചെറിയ കഷ്ണങ്ങളാക്കിയത് ചേർത്തു വഴറ്റുക.
    വെന്തു വരുമ്പോൾ വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ട് ചേർക്കുക. അടച്ചു വച്ച് വേവിക്കുക.
    തിളച്ച് വെന്ത് കഴിഞ്ഞ് കുറച്ച് കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് വറ്റിച്ച് അടുപ്പിൽ നിന്നും മാറ്റാം. ചോറിനൊപ്പം കഴിച്ചു നോക്കൂ.

Tags