പഴമയുടെ മധുരവും നാടൻ രുചിയും ഒത്തുചേരുന്ന മലയാളികളുടെ പ്രിയപ്പെട്ട പലഹാരം

Unniyappam

ചേരുവകൾ
- പച്ചരി – 2 ഗ്ലാസ് (4 മണിക്കൂർ കുതിർത്തത്)
- ശർക്കര – 200 ഗ്രാം (മധുരത്തിനനുസരിച്ച് വെള്ളം ചേർത്ത് ഉരുക്കി അരിച്ചത്)
- പാളയംകോടൻ പഴം – 3 മുതൽ 4 എണ്ണം വരെ
- ഏലയ്ക്ക പൊടിച്ചത് – ആവശ്യത്തിന്
- അപ്പക്കാരം (ബേക്കിംഗ് സോഡ) – ഒരു നുള്ള്
- ഉപ്പ് – ഒരു നുള്ള്
- തേങ്ങാക്കൊത്ത് – ആവശ്യത്തിന് (നെയ്യിൽ വറുത്തത്)
- എള്ള് – അല്പം (ആവശ്യമെങ്കിൽ)
- വെളിച്ചെണ്ണ / നെയ്യ് – ഉണ്ണിയപ്പം ചുടാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: അരി അരച്ചെടുക്കൽ കുതിർത്തു വെച്ച പച്ചരി അധികം വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക. പകുതി അരഞ്ഞു വരുമ്പോൾ അതിലേക്ക് പാളയംകോടൻ പഴം കൂടി ചേർത്ത് അരച്ചെടുക്കുക. (ഒരുപാട് അഞ്ഞുപോകരുത്, ചെറിയ തരിതരിപ്പായ പരുവത്തിലാണ് അരച്ചെടുക്കേണ്ടത്).
സ്റ്റെപ്പ് 2: മാവ് തയ്യാറാക്കൽ അരച്ചുവെച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് ഉരുക്കി അരിച്ചുവെച്ച ശർക്കരപ്പാനി, ഏലയ്ക്കപ്പൊടി, ഒരു നുള്ള് ഉപ്പ്, അപ്പക്കാരം, വറുത്തുവെച്ച തേങ്ങാക്കൊത്ത്, എള്ള് എന്നിവ ചേർക്കുക. ദോശമാവിന്റെ പരുവത്തിൽ (consistency) ഇത് നന്നായി യോജിപ്പിച്ച് എടുക്കുക.
സ്റ്റെപ്പ് 3: പുളിപ്പിക്കാൻ വെക്കൽ തയ്യാറാക്കിയ മാവ് കുറഞ്ഞത് 8 മണിക്കൂറെങ്കിലും അടച്ചുവെക്കുക. (നല്ല സോഫ്റ്റ് ഉണ്ണിയപ്പം കിട്ടാൻ ഈ സമയം മാവ് വെക്കേണ്ടത് അത്യാവശ്യമാണ്).
സ്റ്റെപ്പ് 4: ചുട്ടെടുകൽ 8 മണിക്കൂറിനു ശേഷം ഉണ്ണിയപ്പച്ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ച് ചൂടാക്കുക. ചട്ടിയിലെ കുഴികളിലേക്ക് മാവ് ഒഴിച്ച്, മീഡിയം തീയിൽ വെച്ച് ഇരുവശവും മൊരിയിച്ച് ചുട്ടെടുക്കുക.
രുചികരവും സോഫ്റ്റുമായ നാടൻ ഉണ്ണിയപ്പം തയ്യാർ!

Tags