ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ ...

unniyappam
unniyappam
ബേക്കിംഗ് സോഡ പഴവും  അരിയും  അരച്ച് നാടൻ ഉണ്ണിയപ്പം

പച്ചരി 1cup(170gm)

ശർക്കര 170gm

ഏലക്കായ -4

പഴം 2(ചെറുത്‌)

വെള്ളം ശർക്കര പാനിയാക്കാൻ ഒരു കപ്പ്‌

       എല്ലാം ഒരേ കപ്പ്‌ അളവ് ആണ് എടുക്കുന്നത്

  അരി നന്നായി കഴുകിയശേഷം 4-6മണിക്കൂർ കുതിർത്തുവെക്കുക

ശർക്കര പാനിയാക്കി ചൂട് ആറാൻ വെയ്ക്കുക. അരിച്ചു മാറ്റുക ശർക്കര പാനി.

      അരി വെള്ളം ഊറ്റി മാറ്റി ഇളം ചൂടുള്ള ശർക്കര പാനി ഒഴിച്ച് ഏലക്കായ കൂടെ ചേർത്ത് അരയ്ക്കുക തരുത്തരുപ്പോടെ കട്ടിയായി.8മണിക്കൂർ വെച്ചതിനുശേഷം ചുട്ടെടുക്കാം.

ഉടൻ തന്നെ ഉണ്ടാക്കണമെങ്കിൽ 2നുള്ള് ബേക്കിംഗ് സോഡ ചേർത്ത് ഉണ്ടാക്കാം.

 വെളിച്ചെണ്ണ(നെയ്യ്)അപ്പക്കുഴിയിൽ ഒഴിച്ച് ചൂടാവുമ്പോൾ മാവ് മുക്കാൽ ഭാഗം വീതം ഒഴിച്ച് ചുട്ടെടുക്കാം. നല്ല സോഫ്റ്റും പുറത്തു മൊരിഞ്ഞതുമായ നാടൻ ഉണ്ണിയപ്പം റെഡി. അടുത്ത ദിവസത്തേക്ക് രുചി കൂടും സോഫ്റ്റും

Tags