ഉള്ളിൽ മധുരമുള്ള ഫില്ലിങ്, പുറത്ത് നേന്ത്രപ്പഴത്തിന്റെ രുചി!
Oct 15, 2026, 16:04 IST
ചേരുവകൾ
- നന്നായി പഴുത്ത നേന്ത്രപ്പഴം – 3 എണ്ണം
- തേങ്ങ ചിരകിയത് – 1 കപ്പ്
- പഞ്ചസാര – 3 ടേബിൾസ്പൂൺ
- അണ്ടിപ്പരിപ്പ് – 2 ടേബിൾസ്പൂൺ
- ഉണക്കമുന്തിരി – 1 ടേബിൾസ്പൂൺ
- ഏലക്കാപ്പൊടി – ½ ടീസ്പൂൺ
- നെയ്യ് – 1 ടീസ്പൂൺ
- എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
1. നേന്ത്രപ്പഴം ആവിയിൽ വേവിച്ച് തണുത്തശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കുക.
2. പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുക്കുക.
3. തേങ്ങ ചിരകിയത്, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ ചേർത്ത് വെള്ളം വറ്റുന്നതുവരെ വഴറ്റിയെടുക്കുക.
4. ഉടച്ച പഴം കൈയിൽ വെച്ച് പരത്തി നടുവിൽ തേങ്ങാക്കൂട്ട് നിറച്ച് ഉരുട്ടിയെടുക്കുക.
5. ചൂടായ എണ്ണയിൽ മിതമായ തീയിൽ സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക.
.jpg)


