ഉന്നക്കായ പ്രേമികൾ ഇതൊന്നു പരീക്ഷിക്കൂ

unnakkaya


ആവശ്യമായ സാധനങ്ങൾ

നേന്ത്രപഴം – 1 കിലോ
മുട്ടയുടെ വെള്ള – 4 എണ്ണം
തേങ്ങ – 1 മുറി
നെയ്യ് – 3 ടീസ്പൂണ്‍
പൊടിച്ച ഏലക്ക – 1 ടീസ്പൂണ്‍
വറുത്ത അണ്ടിപ്പരിപ്പ് – 100 ഗ്രാം
ആവശ്യത്തിന് പഞ്ചസാര
കിസ്മിസ് ചൂടാക്കിയത് – 100 ഗ്രാം
റൊട്ടി പൊടി – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

tRootC1469263">

തയ്യാറാക്കുന്ന വിധം

പഴം തോടോടെ ഒരു കപ്പ്‌ വെള്ളത്തില്‍ കുക്കറില്‍ വേവിക്കുക. ഒരു വിസിൽ കേൾക്കുന്നത് വരെ പാകം ചെയ്താൽ മതിയാകും. തുടർന്ന് തൊലി കളഞ്ഞ പഴം മിക്സ്‌യില്‍ വെള്ളം അടിച്ചെടുക്കുക. ശേഷം അണ്ടിപ്പരിപ്പ് വറുത്തതും ഏലക്ക പൊടിച്ചതും കിസ്മിസ് ചൂടാക്കിയതും, പഞ്ചസാരയും തിരുകി വച്ച തേങ്ങയിലേക്ക് ഇട്ട് മിക്സ് ചെയ്യുക. മിക്സിയിൽ അടിച്ച പഴം ചെറിയ ഉരുളയാക്കി പരത്തി, തേങ്ങാ കൂട്ട് അതിലേക്ക് ചേർത്ത് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക. കോഴിമുട്ടയുടെ വെള്ളയില്‍ മുക്കിയ ഇത് റൊട്ടി പൊടിയില്‍ മുക്കി നെയ്യ് ഒഴിച്ച് ചൂടാക്കി വച്ചിരിക്കുന്ന ഫ്രൈപാനില്‍ പൊരിച്ചെടുക്കാം. ഇളം നിറമാകുമ്പോൾ വറുത്ത് കോരാം. സ്വാദുള്ള ഉന്നക്കായ റെഡി.
 

Tags