വീട്ടിൽ തയ്യാറാക്കാം ഉണ്ടൻപൊരി
തയ്യാറാക്കുന്ന വിധം
1 cup ഗോതമ്പുമാവും 1/2 cup മൈദയും കൂടി mix cheyyuka. ഒരു half ടീസ്പൂൺ ഉപ്പ് ചേർത്തിളക്കുക. 1/2ടീസ്പൂൺ ബേക്കിംഗ് soda ചേർക്കുക. ഒരു മിക്സിയിൽ 1 cup പഞ്ചസാര പൊടിച്ചെടുക്കുക അതിനു ശേഷം ഒരു പഴം തൊലിയുരിഞ്ഞു ജാറിലിട്ടു പഞ്ചസാരക്കൊപ്പം നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. അല്ലെങ്കിൽ കുറച്ച് ശർക്കര പാനിയാക്കിയ ശേഷം അതിന്റെകൂടെ ഒരു പഴം അരച്ചുചേർത്താലും മതി.
ഈ ചേരുവകൾഎല്ലാം കൂടി നന്നായി യോജിപ്പിച്ചു ഇളക്കുക 1/2 സ്പൂൺ ഏലക്ക പൊടിച്ചത് കൂടി ചേർക്കുക.അധികം ലൂസല്ലാത്ത രീതിയിൽ കുറച്ച് ചൂട് വെള്ളം കൂടി ഒഴിച്ച് mix ചെയ്യാം. അതിനു ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് കുറേശ്ശേ ഉരുളകളാക്കി ഇട്ടു ബ്രൗൺ നിറമാകുമ്പോ കോരിയെടുക്കാം. ഷേപ്പ് ഓർത്തു വെല്യ tension വേണ്ടാ അത് എണ്ണയിൽ കിടന്നു വീർത്തു തനിയെ ഷേപ്പ് ഒക്കെ ആയിക്കോളും