ഇതാ ഒരു ഹെൽത്തി തോരൻ

uluva
uluva

ചേരുവകൾ

ഉലുവ ഇല/മേത്തി- 250ഗ്രാം

എണ്ണ- 2 ടേബിൾസ്പൂൺ

കടുക്- 1/4 ടീസ്പൂൺ

വെളുത്തുള്ളി- 6

സവാള - 1

ചെറിയ ഉള്ളി- 2

ചെറിയ പച്ചമുളക്- 2

കറിവേപ്പില - ഒരു തണ്ട്

മഞ്ഞൾപൊടി- 1/4 ടീസ്പൂൺ

ചുവന്ന മുളകുപൊടി- 1/4 ടീസ്പൂൺ

തേങ്ങ ചിരവിയത് - അര കപ്പ്‌

ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

- ഉലുവയിലയുടെ തണ്ടും വേരും കളഞ്ഞ് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. കുറച്ചു നേരം കഴിഞ്ഞ് ഇതു നന്നായി കഴുകി വെള്ളം വാര്‍ക്കുക. എന്നിട്ട് ചീര അരിയുന്ന പോലെ അരിഞ്ഞെടുക്കുക.

- സവാള, ചെറിയ ഉള്ളി, പച്ചമുളക് എന്നിവയും വെളുത്തുള്ളി, കറിവേപ്പില എന്നിവയും ഒരു പാത്രത്തില്‍ അരിഞ്ഞുവയ്ക്കുക.

- ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്, കടുക് പൊട്ടിക്കുക. ഇതിലേക്ക് വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു മൂപ്പിക്കുക. അതിലേക്ക് സവാള, ചെറിയ ഉള്ളി എന്നിവ ഇട്ടു വഴറ്റുക. ഇതിലേക്ക് തേങ്ങ കൂടി ഇട്ടു രണ്ടു മിനിറ്റ് നേരം വഴറ്റുക.

- ശേഷം, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക.

-  ഇതിലേക്ക് ഉലുവയില കൂടി ചേര്‍ത്ത് അടച്ചു വേവിക്കുക. ഏകദേശം പത്തു മിനിറ്റിന് ശേഷം, മൂടി തുറന്ന് ഒന്നുകൂടി ഇളക്കിയ ശേഷം, ഇത് അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്.

Tags