മഴയുള്ള വൈകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം ഇതിലും നല്ലൊരു കോമ്പിനേഷൻ വേറെയില്ല
ചായയ്ക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരമാണ് ഉള്ളി പക്കോഡ. ഉള്ളിയുടെ മധുരവും കടലമാവിന്റെ രുചിയും മസാലകളുടെ എരിവും ചേരുമ്പോൾ ഈ പലഹാരം കൂടുതൽ സ്വാദിഷ്ടമാകും.
രണ്ട് വലിയ ഉള്ളി, ഒരു കപ്പ് കടലമാവ്, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി, രണ്ട് പച്ചമുളക്, ഇഞ്ചി ചെറുതായി അരിഞ്ഞത്, കറിവേപ്പില, മുളകുപൊടി, ഉപ്പ്, ആവശ്യത്തിന് എണ്ണ എന്നിവ എടുക്കുക. ഉള്ളി നേർമയായി അരിഞ്ഞ് ഉപ്പും മസാലകളും ചേർത്ത് കൈകൊണ്ട് ചെറുതായി ഞെരടുക. ഇതിലേക്ക് കടലമാവും അരിപ്പൊടിയും ചേർത്ത് ഇളക്കുക. ആവശ്യത്തിന് മാത്രം വെള്ളം ചേർക്കുക; മിശ്രിതം വളരെ അയഞ്ഞുപോകരുത്. ചൂടായ എണ്ണയിൽ ചെറിയ കഷ്ണങ്ങളായി ഇട്ട് ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക. കൂടുതൽ മൊരിഞ്ഞ രുചിക്കായി അരിപ്പൊടി ചേർക്കുന്നത് സഹായിക്കും. ചൂടുള്ള ചായയ്ക്കൊപ്പം വിളമ്പാം.
.jpg)


