ഹെൽത്തിയാകാൻ ശ്രമിക്കുമ്പോൾ ഇവ മറക്കല്ലേ

Egg white or yolk? Which is really healthier?

നിറയെ പോഷകഗുണങ്ങളുള്ള സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ദർ എപ്പോഴും നിർദ്ദേശിക്കാറുള്ളത്. ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവരും ഭക്ഷണത്തിൽ കൃത്യമായ ചിട്ടകൾ പാലിക്കാറുമുണ്ട്. പലരും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്ന ഒന്നാണ് മുട്ട. സമീകൃത ആഹാരമായതിനാൽ മുട്ട എല്ലാ ഡോക്ടർമാരും നിർദ്ദേശിക്കാറുണ്ട്. എന്നാൽ മുട്ട എങ്ങനെ കഴിക്കണം, എത്രയെണ്ണം കഴിക്കണം, എപ്പോൾ കഴിക്കണമെന്ന കാര്യങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യനിലയെ അടിസ്ഥാനമാക്കിയായിരിക്കും വിദഗ്ദർ നിർദ്ദേശിക്കുന്നത്.

പ്രോട്ടീൻ, വൈറ്റമിനുകൾ,​ ധാതുക്കൾ,​ കോളിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കുന്നത് പേശികളുടെ ബലം, കണ്ണിന്റെ ആരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം, ശരീരഭാരം നിയന്ത്രിക്കൽ എന്നിവയ്ക്ക് ഏറെ ഗുണകരമാണ്. എന്നാൽ ഹൃദ്രോഗം,​ പ്രമേഹം,​ കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളുള്ളവർ മിതമായ അളവിൽ മാത്രമേ മുട്ട കഴിക്കോവൂ. പ്രമേഹമുള്ളവർ ദിവസവും ഒന്നിലധികം മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഡോക്ടറുടെ നിർദേശപ്രകാരം ആയിരിക്കണം.
മുട്ടയുടെ ഗുണങ്ങൾ

മുട്ടയുടെ വെള്ളയിൽ പേശികളുടെ വളർച്ചയ്ക്കും അറ്റകുറ്റപ്പണികൾക്കും ആവശ്യമായ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ തിമിരം, പ്രായമാകുമ്പോഴുണ്ടാകുന്ന കാഴ്ചക്കുറവ് എന്നിവ തടയാൻ സഹായിക്കുന്നു. പ്രോട്ടീൻ കൂടിയതും കലോറി കുറഞ്ഞതുമായ മുട്ട കഴിക്കുന്നത് കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതഭക്ഷണം കുറയ്ക്കുകയും ചെയ്യുന്നു. മിതമായ അളവിൽ മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ മുട്ട അമിതമായി കഴിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്തെന്ന് വരില്ല.

Tags