ഉപ്പുമാവ് ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ

oats dish
oats dish

ജോലി, കുട്ടികളെ സ്കൂളുകളില്‍ അയക്കല്‍ എന്നിങ്ങനെ രാവിലെ പല തിരക്കുകള്‍ ഉണ്ടാകുമെന്നതിനാല്‍ എളുപ്പ വിഭവങ്ങള്‍ തയ്യാറാക്കാനാണ് പലരും ശ്രമിക്കുക. അതുകൊണ്ടാണ് അടുക്കളകളില്‍ സ്ഥിരം ദോശയും ഓംലെറ്റും റെഡി ടു വിഭവങ്ങളും ഉപ്പുമാവുമെല്ലാം സ്ഥിരമാകുന്നത്. ഇത് പലപ്പോ‍ഴും മടുപ്പുമുണ്ടാക്കും. അധികം സസ്പെന്‍സില്ലാതെ കാര്യത്തിലേക്ക് വരാം. ഇവിടെ പറയുന്നത് വ്യത്യസ്തമായ ഉപ്പ്മാവിനെ കുറിച്ചാണ്. ഉപ്പുമാവ് സ്റ്റീരിയോടൈപ്പില്‍ നിന്ന് അങ്ങനെ നമുക്ക് പുറത്തുകടക്കാം. ഓട്‌സ് ഉപ്പുമാവ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

tRootC1469263">

ആവശ്യമുള്ള സാധനങ്ങള്‍

ഓട്‌സ് – ഒരു കപ്പ്

സവാള – ഒന്ന്. ചെറുതായി അരിഞ്ഞത്

ക്യാരറ്റ് – ഒന്ന് (ഇതിനൊപ്പം മറ്റ് പച്ചക്കറികളും എടുക്കാം)

പച്ചമുളക് – ഒരെണ്ണം

നെയ്യ് – ഒരു ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയാറാക്കേണ്ടത് ഇങ്ങനെ

ചീനച്ചട്ടി ചൂടാക്കി നെയ്യ് അല്ലെങ്കില്‍ മറ്റ് എണ്ണ (ഹെല്‍ത്തി എണ്ണയാകാൻ ശ്രദ്ധിക്കുക) ഒഴിക്കുക. നെയ്യ് ചൂടായി അതിലേക്ക് അരിഞ്ഞു വച്ച സവാള, ക്യാരറ്റ്, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് ഒരു നുള്ള് ഉപ്പും ചേര്‍ക്കുക. നന്നായി വഴന്നു കഴിയുമ്പോള്‍ ഓട്‌സ് ചേര്‍ക്കുക. ശേഷം ഇളക്കുക. ഓട്‌സ് വഴന്ന കൂട്ടുമായിട്ട് ഒന്ന് മിക്‌സ് ആയിക്കഴിയുമ്പോള്‍ അതിലേക്കു കുറച്ചു വെള്ളം തളിച്ച് ഒരു മിനിട്ട് അടച്ചു വച്ചു വേവിക്കുക. ശേഷം ചൂടോടെ കഴിക്കാം.

Tags