ഉപ്പുമാവ് പരീക്ഷിക്കാം
ആവശ്യ സാധനങ്ങൾ:
ഓട്സ് – 1 കപ്പ്
സവാള – 1 , ചെറുതായി അരിഞ്ഞത്
പച്ചമുളക് – 1 അരിഞ്ഞത്
ഇഞ്ചി – ചെറിയ കഷ്ണം അരിഞ്ഞത്
കപ്പലണ്ടി – 1 ടേബിൾസ്പൂൺ
കശുവണ്ടി – 5 എണ്ണം
മഞ്ഞൾപ്പൊടി – 1/8 ടീസ്പൂൺ
എണ്ണ – 1 ടേബിൾസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
വെള്ളം – 1 കപ്പ്
കറിവേപ്പില – ആവശ്യത്തിന്
തേങ്ങാ തിരുമ്മിയത് – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം ഒരു പാനിൽ ഓട്സ് നന്നായി ചൂടാക്കി മാറ്റി വെയ്ക്കുക. അതിന് ശേഷം, അതേ പാനിൽ എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിയ ശേഷം അതിലേക്ക് കപ്പലണ്ടി, കശുവണ്ടി എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. അതിന് ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക് , കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം അതിലേക്ക് സവാള ചേർക്കുക. നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത്, വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. നന്നായി തിളച്ച് വരുമ്പോൾ വറുത്ത് വെച്ചിരിക്കുന്ന ഓട്സ് ചേർത്ത് നന്നായി ഇളക്കി തീ കുറച്ചു അടച്ച് വച്ച് നാല് മിനിറ്റ് നന്നായി വേവിക്കുക. ഇടക്ക് ഇടക്ക് ഇളക്കാൻ മറക്കരുത്. ശേഷം ഇതിലേക്ക് തേങ്ങ തിരുമ്മിയത് ചേർത്ത് നന്നായി യോജിപ്പിച്ചെടുത്തൽ രുചികരമായ ഓട്സ് ഉപ്പുമാവ് റെഡി.
.jpg)


