തനി നാടൻ ഓട്ടട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Ottada

ചേരുവകൾ
പച്ചരി: 2 കപ്പ്
ചോറ്: 1 കപ്പ്
തേങ്ങ ചിരകിയത്: 1 കപ്പ്
നല്ലജീരകം: 1 ടീസ്പൂൺ
ചെറിയുള്ളി (കുഞ്ഞുള്ളി): 4-5 എണ്ണം (പൊടിയായി അരിഞ്ഞത് അല്ലെങ്കിൽ ചതച്ചത്)
ഉപ്പ്, വെള്ളം: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി കുതിർക്കലും അരയ്ക്കലും:
പച്ചരി നന്നായി കഴുകി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം അരി കഴുകിയെടുത്ത്, 1 കപ്പ് ചോറും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
മാവ് തയ്യാറാക്കൽ:
അരച്ചെടുത്ത മാവിലേക്ക് ചിരകിയ തേങ്ങ, നല്ലജീരകം, അരിഞ്ഞ ചെറിയുള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ടോ തവികൊണ്ടോ നന്നായി ഇളക്കി യോജിപ്പിക്കുക (മാവ് ദോശമാവിനേക്കാൾ അല്പം കൂടി ലൂസ് പരുവത്തിലായിരിക്കണം).
ചുട്ടെടുക്കൽ:
ഓട്ടട ചട്ടിയോ (മൺചട്ടി) സാധാ തവയോ അടുപ്പിൽ വെച്ച് നന്നായി ചൂടാക്കുക. ചൂടായ ചട്ടിയിലേക്ക് ഒരു തവി മാവൊഴിച്ച് ചെറുതായി ഒന്ന് പരത്തുക. പാത്രം അടച്ചുവെച്ച് ചെറുതീയിൽ ചുട്ടെടുക്കുക.
ഫിനിഷിംഗ്:
ഒരു വശം വെന്തുവരുമ്പോൾ തിരിച്ചിട്ട് മറുവശം കൂടി വേവിച്ച് ചൂടോടെ വാങ്ങി വെക്കാം.
ചൂടുള്ള നാടൻ കറികൾക്കൊപ്പമോ തേങ്ങാപ്പാലിനൊപ്പമോ കഴിക്കാൻ പറ്റിയ സ്വാദിഷ്ടമായ ഓട്ടട തയ്യാർ!

Tags