നാടൻ സ്വാദിൽ നെയ്യപ്പം

Neyyappam

 
ആവശ്യ സാധനങ്ങൾ:
പച്ചരിപ്പൊടി – 4 കപ്പ്
ശർക്കര – 250 ഗ്രാം
പാൽ -അര കപ്പ്
സോഡാപ്പൊടി -കാൽ ടീസ്പൂൺ
കൊട്ടത്തേങ്ങ കൊത്തിയരിഞ്ഞ് നെയ്യിൽ മൂപ്പിച്ചത് – കാൽ ടീസ്പൂൺ
വെളിച്ചെണ്ണ -400 മില്ലി
എള്ള്, കരിഞ്ജീരകം -അര ടീസ്പൂൺ വീതം
ഏലയ്ക്ക പൊടിച്ചത് – 6
പഞ്ചസാര -1 ടേബിൾസ്പൂൺ

ഉണ്ടാക്കുന്ന വിധം:
ആദ്യം എടുത്ത് വെച്ചിരിക്കുന്ന ശർക്കര പാവ് കാച്ചുക. അതിലേക്ക് പാലൊഴിച്ച് അരിപ്പൊടി ചേർത്ത് നന്നായിളക്കി ദോശമാവിന്റെ പരുവത്തിൽ ആക്കിയെടുക്കുക. എള്ള്, കരിഞ്ജീരകം, ഏലയ്ക്ക പൊടിച്ചത്, പഞ്ചസാര എന്നിവ മാവിലേക്ക് ചേർത്ത് മിനിമം രണ്ട് മണിക്കൂർ അടച്ചു വെയ്ക്കുക.

ശേഷം, ഇടത്തരം തീയിൽ നല്ല കുഴിവുള്ള ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോൾ മാവ് നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് ഒരു തവി മാവ് ഒഴിക്കുക. നന്നായി പൊങ്ങി വന്ന് അല്പം കഴിയുമ്പോൾ അപ്പം തിരിച്ചിടണം. ചുവന്ന നിറമാകുമ്പോൾ കോരിയെടുത്ത് കഴിക്കാം.
 

Tags