കൊതിയൂറും തക്കാളി അച്ചാര്‍

 tomato pickle


ചേരുവകള്‍

തക്കാളി – 7 എണ്ണം

വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

പുളിവെള്ളം – 2 ടേബിള്‍ സ്പൂണ്‍ കട്ടിയായ പുളിവെള്ളം

നല്ലെണ്ണ – അരക്കപ്പ്

ഉലുവ- കാല്‍ ടീസ്പൂണ്‍

വറ്റല്‍ മുളക് – 7 എണ്ണം

വെളുത്തുള്ളി – 10 അല്ലി

കാശ്മീരി മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍

കായപ്പൊടി – അര ടേബിള്‍ സൂണ്‍

tRootC1469263">

തയ്യാറാക്കുന്ന വിധം

പാന്‍ അടുപ്പില്‍ വെച്ച് നല്ലെണ്ണ ഒഴിക്കുക.

എണ്ണ ചൂടായാല്‍ അതിലേക്ക് തക്കാളി ചെറുതായി മുറിച്ചതും പുളിവെള്ളവും ഒഴിക്കുക

5 മിനിറ്റ് അടച്ച് വേവിക്കുക.

വെന്തു കഴിഞ്ഞാല്‍ ശേഷം പാനില്‍ നിന്നും മാറ്റിവെക്കുക.

ശേഷം പാനിലേക്ക് അരക്കപ്പ് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക

അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക

ഉലുവ, വറ്റല്‍ മുളക്, വെളുത്തുള്ളി ഇട്ട് വഴറ്റിയ ശേഷം തീ ഓഫ് ചെയ്ത് കറിവേപ്പില ഇടുക

ഇതിലേക്ക് മഞ്ഞള്‍പൊടി, കാശ്മീരി മുളകുപൊടി ചേര്‍ത്ത് ചൂടില്‍ തന്നെ നന്നായി ഇളക്കുക.

കായപ്പൊടി കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം തീ ഓണ്‍ ചെയ്ത് തക്കാളി ഇട്ട് യോജിപ്പിക്കുക

ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാം

Tags