തക്കാളി സൂപ്പ്..

google news
tomato soup

വേണ്ട ചേരുവകൾ...

തക്കാളി                    3 എണ്ണം
ബട്ടർ                        2 ടീസ്പൂൺ 
ടൊമാറ്റോ കെച്ചപ്പ്   2 ടേബിൾസ്പൂൺ 
പഞ്ചസാര               1/2 ടീസ്പൂൺ 
കുരുമുളക് പൊടി    1/2 ടേബിൾസ്പൂൺ 
കോൺ ഫ്ലോർ         2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം തക്കാളി കഷ്ണങ്ങളായി മുറിച്ച് രണ്ട് കപ്പ് വെള്ളത്തിൽ വേവിക്കുക. തണുത്ത ശേഷം മിക്സിയിൽ ഒന്ന് അടിച്ചു അരിച്ചെടുക്കുക. ഒരു പാനിൽ ബട്ടർ ചേർത്ത് കോൺ ഫ്ലോർ ഇട്ടു മൂപ്പിക്കുക. അരിച്ചെടുത്ത തക്കാളി പൾപ്പ് ചേർക്കുക. ഇതിലേക്ക് കെച്ചപ്,പഞ്ചസാര,കുരുമുളക് പൊടി, ഉപ്പു ചേർക്കുക. കുറുകി വരുമ്പോൾ ഓഫ് ചെയ്യുക. 
ശേഷം ഇതിലേക്ക് ബ്രെഡ് ക്രമ്സ്, മല്ലിയില എന്നിവ ചേർത്ത് വിളമ്പുക.

Tags