തട്ടുകട സ്റ്റൈലിലൊരു തക്കാളി റോസ്റ്റ്


ചേരുവകൾ
തക്കാളി
ഉപ്പ്
കുരുമുളകുപൊടി
വെളിച്ചെണ്ണ
ജീരകം
വെളുത്തുള്ളി
ഇഞ്ചി
കറിവേപ്പില
സവാള
ഉപ്പ്
മഞ്ഞൾപ്പൊടി
മുളകുപൊടി
കുരുമുളകുപൊടി
സോയസോസ്
തക്കാളി സോസ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
അതിലേയ്ക്ക് വെളിച്ചെണ്ണ ചേർത്തു ചൂടാക്കാം.
ശേഷം കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞ തക്കാളി ഉടയാതെ പാനിൽ വച്ചു വേവിക്കാം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ജീരകം ചേർത്തു പൊട്ടിക്കാം.
ഇതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ ചൂടാക്കാം.
സവാള അരിഞ്ഞത് ഇതിലേയ്ക്കു ചേർത്ത് വഴറ്റാം.
സവാളയുടെ നിറം മാറി വരുമ്പോൾ ആവശ്യത്തിന് ഉപ്പ്, ഒരു നുള്ള് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, വേവിച്ച തക്കാളി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
മുകളിലായി സോയ സോസും, തക്കാളി സോസും ഒഴിക്കാം. അടുപ്പണച്ച് നന്നായി ഇളക്കി ഇത് അടുപ്പിൽ നിന്നും മാറ്റാം.