തക്കാളി കൊണ്ട് പ്രാതൽ ആയാലോ ?
May 16, 2026, 20:00 IST
ചേരുവകൾ
തക്കാളി
ജീരകം
ഇഞ്ചി
കാശ്മീരിമുളകുപൊടി
വെളുത്തുള്ളി
ഉപ്പ്
റവ
ഗോതമ്പ് പൊടി
വെള്ളം
എണ്ണ
തയ്യാറാക്കുന്ന വിധം
മൂന്ന് തക്കാളി ചെറുതായി അരിഞ്ഞതിലേയ്ക്ക്, ഒരു ടീസ്പൂൺ ജീരകം, ചെറിയ കഷ്ണം ഇഞ്ചി, മൂന്ന് വെളുത്തുള്ളി, മൂന്ന് വറ്റൽമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.
ഇത് ഒരു ബൗളിലേയ്ക്ക് മാറ്റി അര കപ്പ് റവ, അര കപ്പ് ഗോതമ്പ് പൊടി, അര കപ്പ് അരിപ്പൊടി, എന്നിവയോടൊപ്പം രണ്ടര കപ്പ് വെള്ളം ചേർത്തിളക്കുക. ദോശ തയ്യാറാക്കുന്ന പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ പുരട്ട് മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം.
.jpg)

