വെറും 5 മിനിറ്റിൽ രുചികരമായ തക്കാളി-തേങ്ങ ചട്ണി ഉണ്ടാക്കാം!

tomato coconut chutney

ചേരുവകൾ

    തക്കാളി – 2 എണ്ണം

    തേങ്ങ ചിരകിയത് – ½ കപ്പ്

    ചെറിയ ഉള്ളി – 4–5 എണ്ണം

    പച്ചമുളക് – 2 എണ്ണം

    ഉണക്കമുളക് – 2 എണ്ണം

    ഇഞ്ചി – ചെറിയ കഷണം

    കറിവേപ്പില – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

    പാനിൽ എണ്ണ ചൂടാക്കി ഉണക്കമുളക്, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക.

    തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി മൃദുവാകുന്നതുവരെ വഴറ്റുക.

    തേങ്ങ ചിരകിയത് ചേർത്ത് 1–2 മിനിറ്റ് കൂടി വഴറ്റി തീ ഓഫ് ചെയ്യുക.

    മിശ്രിതം തണുത്ത ശേഷം ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരയ്ക്കുക.

    വേണമെങ്കിൽ കടുകും കറിവേപ്പിലയും താളിച്ച് ചട്ണിയിൽ ചേർക്കാം.

Tags