ചപ്പാത്തി സോഫ്റ്റാകാൻ ഇതാ ചില നുറുങ്ങു വിദ്യകൾ
Aug 1, 2025, 08:00 IST
പാൽ
ചപ്പാത്തി സോഫ്റ്റ് മാത്രമല്ല രുചികരവുമാക്കാൻ ചെറുചൂടോടെ പാൽ ഒഴിച്ച് മാവ് കുഴയ്ക്കാം.
തൈര്
ഗോതമ്പ് പൊടിയിലേയ്ക്ക് തൈര് കൂടി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം. ഒന്നു മുതൽ രണ്ട് മണിക്കൂർ വരെ അത് മാറ്റി വച്ചതിനു ശേഷ ഉപയോഗിക്കാം.
പാൻ ചൂടാകാൻ കാത്തിരിക്കാം
പാൻ ചൂടാകുന്നതിനു മുമ്പ് ചപ്പാത്തി മാവ് അതിൽ വയ്ക്കരുത്. പാൻ ചൂടായി അൽപം നെയ്യ് പുരട്ടിയതിനു ശേഷം ചപ്പാത്തി ചുട്ടെടുത്തു നോക്കൂ.
.jpg)


