തൈറോയ്ഡിന് മരുന്നു കഴിക്കുമ്പോൾ ഈ ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കണം..

thyroid

തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനം ശരീരത്തിൻ്റെ മൊത്തത്തിലുള്ള മെറ്റബോളിസത്തെയും ഊർജ്ജ നിലയെയും നിയന്ത്രിക്കുന്നു. തൈറോയ്ഡ് ഹോർമോണുകൾ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം.ദിവസവും ഉള്ള ശീലങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നത് ചിലപ്പോൾ രോഗം വരാനിടയാക്കും. ഭക്ഷണങ്ങളിലെ ചില സംയുക്തങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ സാവധാനത്തിലാക്കുകയും ഹോർമോണിന്റെ ആഗിരണം തടയുകയും ചെയ്യും. സമീകൃതഭക്ഷണം കഴിക്കുകയും അതോടൊപ്പം ചില പ്രത്യേക ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് വ്യത്യാസം വരുത്തും. 

tRootC1469263">

 പ്രോട്ടീൻ ധാരാളം ഉണ്ടെങ്കിലും നിലക്കടലയിൽ ഗോയിട്രോജനുകൾ ഉണ്ട്. ഇത് തൈറോയ്ഡ് ഹോർമോൺ സിന്തസിസിൽ ഇടപെടുന്ന സംയുക്തങ്ങളാണ്. തൈറോയ്ഡിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ കഴിവിനെ വീണ്ടും കുറയ്ക്കും. വല്ലപ്പോഴും ചെറിയ അളവിൽ നിലക്കടല കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ ദിവസവും പീനട്ട് ബട്ടറോ വറുത്ത നിലക്കടലയോ കഴിക്കുന്നത് അയഡിൻ ആഗിരണം ചെയ്യാനുള്ള തൈറോയ്ഡിന്റെ കഴിവിനെ തടസ്സപ്പെടുത്തും. ബദാം, വാൾനട്ട് ഇവ കഴിക്കുന്നത് സുരക്ഷിതമാണ്. 

 ക്രൂസിഫെറസ് പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി തുടങ്ങിയവയിൽ ധാരാളം പോഷകങ്ങളുണ്ട്. എന്നാൽ തൈറോയ്ഡ് രോഗികൾ ഇവ പച്ചയ്ക്കോ കൂടുതൽ അളവിലോ കഴിക്കുന്നത് നല്ലതല്ല. ഈ പച്ചക്കറികളിൽ തയോസൈനേറ്റുകൾ ഉണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയിലെ അയഡിനുമായി മത്സരിക്കും. ക്രമേണ ഇത് ഹോർമോൺ അസന്തുലനത്തിനും വീക്കത്തിനും കാരണമാകും. എന്നാൽ ആവിയിൽ വേവിച്ചോ, തിളപ്പിച്ചോ, വറുത്തോ ഇവ പാചകം ചെയ്തു കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. 

 കാപ്പി തൈറോയ്ഡ് ഹോർമോണിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തും. തൈറോയ്ഡിന്റെ മരുന്ന് കഴിച്ചയുടനെ കാപ്പി കുടിക്കുന്നത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കും. കാപ്പിയിലടങ്ങിയ കഫീൻ, സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടും. ഇത് തൈറോയ്ഡിന്റെ ലക്ഷണങ്ങൾ കൂട്ടും. മരുന്ന് കഴിച്ച് 30 മുതൽ 45 മിനിറ്റ് വരെ കഴിഞ്ഞിട്ട് കാപ്പി കുടിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ കാപ്പിക്കു പകരം തുളസിച്ചായ പോലുള്ള ഹെർബൽ ചായകൾ കുടിക്കാവുന്നതാണ്. 

 പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ടോഫു. എങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് നല്ലതല്ല. സോയ ഉൽപന്നങ്ങളിൽ ഐസോഫ്ലേവനുകൾ ഉണ്ട്. ഈ സംയുക്തങ്ങൾ തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനം കുറയ്ക്കുകയും സിന്തറ്റിക് തൈറോയ്ഡ് മരുന്നിന്റെ ആഗിരണം തടസ്സപ്പെടുത്തുകയും െചയ്യും. സോയ പൂർണമായി ഒഴിവാക്കണമെന്നില്ല. മിതമായ അളവിൽ ചില സമയങ്ങളിൽ ഇത് കഴിക്കാം. മരുന്നു കഴിക്കുന്നതും സോയ കഴിക്കുന്നതുമായ സമയങ്ങൾ തമ്മിൽ ദൈർഘ്യം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കാം. ഇതു കൂടാതെ പ്രോട്ടീന്റെ ഉറവിടങ്ങളായ മുട്ട, പാൽ ഉൽപന്നങ്ങൾ, പയർ വർഗങ്ങൾ, ഇറച്ചി ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൃത്യമായ ഇടവേളകളിൽ തൈറോയ്ഡിന്റെ അളവ് പരിശോധിക്കുന്നത് തൈറോയ്ഡിന്റെ പ്രവർത്തനമനുസരിച്ച് ഭക്ഷണവും മരുന്നും ക്രമീകരിക്കാന്‍ സഹായിക്കും. 

Tags