പോഷകഗുണങ്ങളാൽ സമ്പന്നമായ തോരൻ

thoran

  ചേരുവകൾ

മുരിങ്ങയില : 3 പിടി

ബ്രൊക്കോളി : 2 പിടി

ഉപ്പ് : ആവശ്യത്തിന്

മഞ്ഞൾപ്പൊടി : 3/4 ടീസ്പൂൺ

തേങ്ങ ചിരകിയത് : 1 1/2 കപ്പ്

മുളക്പൊടി : 1 ടീസ്പൂൺ

വെളുത്തുള്ളി : 2 അല്ലി

ജീരകം : 1/4 ടീസ്പൂൺ

കടുക് : 1/4 ടീസ്പൂൺ

ഉഴുന്ന് : 1/4 ടീസ്പൂൺ

ഉണക്ക മുളക് : 2 എണ്ണം

എണ്ണ : 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

മുരിങ്ങയിലയും ബ്രൊക്കോളിയും ഉപ്പും മുളകും പാകത്തിന് ചേർത്ത്, വെള്ളവുമൊഴിച്ച് വേവിച്ചെടുക്കുക. തേങ്ങ, ജീരകം, മുളക്പൊടി, വെളുത്തുള്ളി എന്നിവ ഒന്നിച്ചെടുത്ത് നന്നായി ചതച്ച് കഷ്ണങ്ങളോടൊപ്പം ചേർത്ത് ഇളക്കുക. ഇവ നന്നായി വേവിച്ചെടുക്കണം.

ശേഷം ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണ തിളപ്പിച്ച് കടുക്, ഉഴുന്ന്, ഉണക്കമുളക് എന്നിവ ചേർത്ത് വറവ് തയ്യാറാക്കി കഷ്ണത്തിന് മുകളിൽ ഒഴിക്കണം. ശേഷം തോരൻ നന്നായി ഉലത്തിയെടുക്കാം. 

Tags