ചോറിനൊപ്പം കഴിക്കാൻ ഇതിലും മികച്ച കോമ്പിനേഷൻ വേറെയില്ല!

chakkakkuru mezhukkupuratti

ആവശ്യമായ സാധനങ്ങൾ
ചക്കക്കുരു – 2 കപ്പ്
ചെറിയ ഉള്ളി – 10 എണ്ണം
വെളുത്തുള്ളി – 4 
ഉണക്കമുളക് – 3 എണ്ണം
കറിവേപ്പില – 2 തണ്ട്
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചക്കക്കുരു കഴുകി പുറംതൊലി നീക്കി രണ്ടായി മുറിക്കുക.
അല്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഉണക്കമുളകും കറിവേപ്പിലയും ചേർക്കുക.
ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർത്ത് സ്വർണ്ണനിറമാകുന്നത് വരെ വഴറ്റുക.
മുളകുപൊടി, കുരുമുളകുപൊടി ചേർത്ത് ഇളക്കുക.
ശേഷം വേവിച്ച ചക്കക്കുരു ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ചെറുതീയിൽ കുറച്ച് സമയം വറുത്താൽ രുചികരമായ ചക്കക്കുരു മെഴുക്കുപുരട്ടി തയ്യാർ. 

Tags