കൊല്ലംകാരുടെ തേങ്ങ പുളി കറി

thengapulicurry

 ചേരുവകൾ

ചിരകിയ തേങ്ങ
മഞ്ഞൾപ്പൊടി
മുളകുപൊടി
മല്ലിപ്പൊടി
ഉലുവ
ചുവന്നുള്ളി
വാളംപുളി
ഉപ്പ്
വെളിച്ചെണ്ണ
കടുക്
വറ്റൽ മുളക്
ചുവന്നുള്ളി
കറിവേപ്പില

തയ്യാറാക്കുന്ന വിധം

ചിരകിയ തേങ്ങയിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉലുവ, ചുവന്നുള്ളി, വാളൻപുളി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. ഇതിലേയ്ക്ക് അരപ്പ് ചേർക്കാം. കുറച്ച് വെള്ളം ഒഴിച്ച് ഇടത്തരം തീയിൽ ചൂടാക്കാം. കറി അധികം തിളക്കേണ്ടതില്ല. അടുപ്പണയ്ക്കാം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് കടുക്, കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് താളിപ്പ് തയ്യാറാക്കാം.​ ഇത് കറിയിലേയ്ക്കു ചേർക്കാം.
 

Tags