തട്ടുകട സ്റ്റൈൽ തട്ടിൽകുട്ടി ദോശ

Thattilkutty dosa can be prepared at home, just like the one you get at the Thattukada


ആവശ്യമായ ചേരുവകൾ

പച്ചരി – 3 കപ്പ്
ഉഴുന്ന് – മുക്കാല്‍ കപ്പ്
ഉലുവ – 1 സ്പൂണ്‍
ചോറ് – 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യമായി പച്ചരിയും ഉഴുന്നും നാല് മണിക്കൂര്‍ വേറെ വേറെ കുതിരാനായി വെക്കണം.
ഉഴുന്നിന്റെ കൂടെ ഉലുവയും ചേര്‍ക്കേണ്ടതുണ്ട്. ശേഷം അധികം വെള്ളം ചേര്‍ക്കാതെ ഓരോന്നും അരച്ചെടുക്കണം. ഉഴുന്ന് അരക്കുന്ന കൂട്ടത്തില്‍ ചോറും ചേര്‍ക്കാം.എല്ലാം കൂടി മിക്‌സ് ചെയ്തു രാത്രി മുഴുവന്‍ പുളിക്കാന്‍ വയ്ക്കുക. ഇനി ദോശ കല്ല് അടുപ്പത്ത് വെച്ച് നന്നായി ചൂടായതിന് ശേഷം വെളിച്ചെണ്ണ തേക്കാം. ഇനി
മാവ് ചെറിയ തവി വീതം കോരി ഒഴിക്കുക. തട്ട് ദോശ തയാറാക്കാന്‍ മാവ് പരത്തേണ്ട ആവശ്യമില്ല. മുകളില്‍ ചെറിയ കുമിളകള്‍ വന്നു തുടങ്ങുമ്പോള്‍ തന്നെ മറിച്ചിടണം. മുകള്‍ഭാഗം നന്നായി വേവുന്നതിന് മുന്‍പ് തിരിച്ചിട്ടാല്‍ മാത്രമേ തട്ടുകട സ്‌റ്റൈലില്‍ രണ്ടു വശവും നന്നായി മൊരിഞ്ഞു കിട്ടുകയുള്ളൂ. ഇതോടെ സ്വാദൂറും തട്ടുകട സ്റ്റൈൽ തട്ടിൽകുട്ടി ദോശ റെഡി…

Tags