ചെറുതാണെങ്കിലും കക്ഷി പുലിയാണ്: തട്ടിൽ കുട്ടി ദോശ

Even though he is small, he is a tiger: Thattil Kutti Dosa
Even though he is small, he is a tiger: Thattil Kutti Dosa

ആവശ്യമായ സാധനങ്ങൾ

പച്ചരി - 3 കപ്പ്‌

ഉഴുന്ന് - മുക്കാൽ കപ്പ്‌

ഉലുവ - 1 സ്പൂൺ

ചോറ് - 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

പച്ചരിയും ഉഴുന്നും വേറെ വേറെ കുതിരാനിടുക . ഉഴുന്നിന്റെ കൂടെ ഉലുവയും ചേർക്കുക .നാല‍് മണിക്കൂർ കഴിയുമ്പോൾ അധികം വെള്ളം ചേർക്കാതെ ഓരോന്നും അരച്ചെടുക്കുക. ഉഴുന്ന് അരക്കുന്ന കൂട്ടത്തിൽ ചോറും ചേർക്കാം. എല്ലാം കൂടി മിക്സ്‌ ചെയ്തു രാത്രി മുഴുവൻ പുളിക്കാൻ വെച്ച് രാവിലെ ഉപ്പു ചേർത്ത് ചുട്ടെടുക്കാം. കുട്ടി ദോശ ആവുമ്പോൾ അധികം പരത്തേണ്ട ആവശ്യമില്ല.
 

tRootC1469263">

Tags