കുട്ടികൾക്കും മുതിർന്നവർക്കും പറ്റിയ എരിവില്ലാത്ത കറി

taravcurry

ചേരുവകൾ

താറാവ്: 2 എണ്ണം (3–4 കിഗ്രാം) കഷണങ്ങളാക്കിയത്.
സവാള: 5 എണ്ണം, നീളത്തിൽ അരിഞ്ഞത്
പച്ചമുളക്: 9
ഇഞ്ചി: ഒന്നര ഇ‍ഞ്ച് കഷണം
വെളുത്തുള്ളി: 3 അല്ലി
വേപ്പില: 4 തണ്ട്
മഞ്ഞൾപ്പൊടി: അര ടീസ്പൂൺ
കുരുമുളകുപൊടി: 2.5 ടേബിൾ സ്പൂൺ
തേങ്ങാപ്പാൽ: ഒന്നാം പാൽ ഒന്നരക്കപ്പ്
രണ്ടാം പാൽ 2 കപ്പ്
വിനാഗിരി: ഒരു ടീസ്പൂൺ
വെളിച്ചെണ്ണ: 3 ടേബിൾ സ്പൂൺ
ഉപ്പ്: ആവശ്യത്തിന്

tRootC1469263">

തയാറാക്കുന്നവിധം

മൺചട്ടിയിൽ (പ്രഷർ കുക്കറിലും ചെയ്യാം) വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി, വേപ്പില, വെളുത്തുള്ളി എന്നിവ ഉപ്പു ചേർത്തു നന്നായി വഴറ്റുക. കുറുക്കുപരുവമാകണം. അതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക. നന്നായി ഇളക്കി, പച്ചമണം മാറുമ്പോൾ താറാവുകഷണങ്ങൾ ഇടുക. 2 മിനിറ്റ് ഇളക്കിയശേഷം രണ്ടാം പാൽ ഒഴിച്ചു വേവിക്കുക. കുക്കറിലാണു പാചകമെങ്കിൽ ഒരു വിസിൽ മതിയാകും. ചാറുകുറുകിക്കഴിയുമ്പോൾ ഒന്നാം പാൽ ഒഴിക്കണം. ഉപ്പുനോക്കി, ചാറിന്റെ കൊഴുപ്പു പരിശോധിച്ച് പാത്രം അടച്ചുവയ്ക്കണം. പിന്നെ, ചൂടോടെ വിളമ്പണം. താറാവിന്റേതായ തനതു മണം തീരെ പിടിക്കാത്തവർക്ക്: മണം മാറ്റാൻ, രണ്ടാം പാൽ ഒഴിക്കുന്നതിനു മുൻപ് ഒരു ടീസ്പൂൺ വിനാഗിരി ചേർക്കാം.

Tags