തലശ്ശേരി സ്റ്റൈൽ മീൻ തല മുളകിട്ടത്

How about preparing a good local Kuttanad fish curry with kodampuli?

ആവശ്യമായ സാധനങ്ങൾ

അയല മീൻ തല – അരക്കിലോ
തക്കാളി – 1 വലുത്
ഉള്ളി -1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടീസ്പൂൺ
ഉലുവ – 1ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മുളക് പൊടി – 4 ടീസ്പൂൺ
പുളി – നെല്ലിക്ക വലിപ്പത്തിൽ
കറിവേപ്പില
ഉപ്പ്

ഉണ്ടാക്കുന്ന വിധം :

tRootC1469263">

ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിക്കുക . ഇത് ചൂടായ ശേഷം ഇതിലേക്ക് ഉലുവ ഇട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞ് വച്ച ഉള്ളി ചേർത്ത് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇതിൽ എടുത്തുവച്ച പൊടികൾ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം തക്കാളിയും ചേർത്ത് വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞതിന് ശേഷം പുളി പിഴിഞ്ഞത് ചേർക്കുക ( 3 പ്രാവശ്യം കുറേശെ വെള്ളം ചേർത്ത് പിഴിഞ്ഞ് എടുക്കണം ). ശേഷം കറിവേപ്പില ചേർക്കുക. എന്നിട്ട് നന്നായി തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാൽ തലക്കഷ്ണങ്ങളും ഉപ്പും ചേർത്ത് വേവിക്കുക. രുചിയൂറും തലശ്ശേരി സ്റ്റൈൽ മീൻ തല മുളകിട്ടത് റെഡി.

Tags