കുറഞ്ഞ സമയം അടിപൊളി ഉപ്പുമാവ്
Jan 7, 2026, 14:05 IST
ചേരുവകൾ
എണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 1 ടീസ്പൂൺ
സവാള – 1
തക്കാളി – 2
ഇഞ്ചി – 1 ടീസ്പൂൺ (അരിഞ്ഞത്)
പച്ചമുളക് – 2 (ചെറുതായി അരിഞ്ഞത്)
കറിവേപ്പില – 1
ഉപ്പ് – ആവശ്യത്തിന്
റവ – 1 കപ്പ്
ചൂട് വെള്ളം – ഒന്നര കപ്പ്
തയാറാക്കുന്ന വിധം
എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. തക്കാളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പിലയും ചേർക്കാം (എല്ലാം ചെറുതായി അരിഞ്ഞത്). ഇതിലേക്ക് റവയും ചൂടുവെളളവും ചേർത്ത് നന്നായി കട്ടകെട്ടാതെ ഇളക്കി യോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കാം.
tRootC1469263">.jpg)


