വീട്ടിൽ തന്നെ തയ്യാറാക്കാം തേൻ മിഠായി

google news
thaen mittai

ചേരുവകൾ 

    പച്ചരി -1 റ്റീ കപ്പ്
    ഉഴുന്ന് -1/4 റ്റീകപ്പ്
    പഞ്ചസാര -1 റ്റീകപ്പ്
    റെഡ് ഫൂഡ് കളർ -4 തുള്ളി ( ഫൂഡ് കളർ വേണ്ടെങ്കിൽ ഒഴിവാക്കാം
    ഏലക്കാ പൊടി -1/4 റ്റീസ്പൂൺ
    എണ്ണ -പാകത്തിനു

ഉഴുന്ന്, പച്ചരി ഇവ 3-4 മണികൂർ വെള്ളത്തിൽ കുതിർത്ത് കഴുകി വൃത്തിയാക്കി വക്കുക. 

ഇനി അവ കുറച്ച് വെള്ളം ചേർത്ത് കുറച്ച് തിക്ക് ആയി അരക്കുക.നല്ലവണ്ണം അരച്ച് എടുക്കുക

അരച്ച മാവിലേക്ക് റെഡ് കളർ ചേർത് മിക്സ് ചെയ്ത് വക്കുക

പാനിൽ പഞ്ചസാര ഇട്ട് 1/2 റ്റീകപ്പ് വെള്ളം ചേർത്ത് ചൂടാക്കി പാനി ആക്കുക.നൂൽ പരുവം ആക്കി എടുക്കുക.ഏലക്കാ പൊടി കൂടി ഇതിൽ ചേർത്ത് ഇളക്കുക. 

പാനിൽ വറുക്കാൻ പാകത്തിനു എണ്ണ ഒഴിച്ച് ചൂടാക്കുക

കൈയിൽ കുറച്ച് വെള്ളം നനച്ച് കൈയിൽ കുറെശെ മാവു എടുത്ത് ചെറിയ ചെറിയ ബാൾ ഷെപ്പിൽ ചൂടായ എണ്ണ യിലെക്ക് ഇട്ട് വറുത് കോരി നേരെ പഞ്ചസാര പാനിയിലെക്ക് ഇടുക

1 മിനുറ്റ് ശെഷം പാനിയിൽ നിന്ന് പുറത്ത് എടുക്കാം.
കുറച്ച് പഞ്ചസാര പൊടിച്ചത് ചൂടൊടെ തന്നെ ഒരൊ മിട്ടായി യുടെയും മേലെ തൂകാം. 

ഡ്രൈ ആയ ശെഷം കുപ്പിയിലാക്കി സൂക്ഷിക്കാം. 

Tags