വൈകിട്ട് ചായക്കൊപ്പം ആസ്വദിച്ചു കഴിക്കാൻ ഇനി മുറുക്ക് വറുത്തെടുക്കാം
ചേരുവകൾ
അരിപ്പൊടി
കടലമാവ്
വെണ്ണ
ജീരകം
കായപ്പൊടി
ഉപ്പ്
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയിലേയ്ക്ക് കുറച്ച് കടലമാവ് ചേർത്തിളക്കാം. അതിലേയ്ക്ക് ജീരകം, മഞ്ഞൾപ്പൊടി, വെണ്ണ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ആവശ്യമെങ്കിൽ ചെറുചൂടുള്ള വെള്ളമൊഴിച്ച് മാവ് കുഴയ്ക്കാം.
സേവനാഴിയിൽ വെണ്ണ പുരട്ടാം. അതിലേയ്ക്ക് തയ്യാറാക്കിയ മാവ് ചേർക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
എണ്ണ ചൂടായി കഴിയുമ്പോൾ സേവനാഴിയിൽ നിന്ന് മാവ് അതിലേയ്ക്ക് പിഴിഞ്ഞൊഴിക്കാം.
മാവ് വെന്തതിനു ശേഷം ടിഷ്യൂ പേപ്പർ വച്ച് ഒരു പാത്രത്തിലേയ്ക്ക് അത് മാറ്റാം. എണ്ണ മയം കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഇത് വായു സഞ്ചാരമില്ലാത്ത ഒരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
.jpg)


